വയനാട് ആലാറ്റിൽ നിന്നും വെള്ളൂന്നിയിലെ മരണ വീട്ടിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്


കേളകം മലയാമ്പടിയിൽ  വാഹനാപകടം; 5 പേർക്ക് പരിക്ക്

 

കേളകം മലയാംപടി എസ് വളവിൽ ഇന്നോവ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരിക്ക്.
വയനാട് ആലാറ്റിൽ നിന്നും വെള്ളൂന്നിയിലെ മരണ വീട്ടിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ തവണ നാടക വണ്ടി മറിഞ്ഞ അതെ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ നാലു പേരെ ചുങ്കക്കുന്നിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്‌ച ഉച്ചയോടെയാണ് അപകടം