18 ലക്ഷത്തിന് ഇൻഷൂർ ചെയ്ത സ്വർണം മോഷണം പോയി, നഷ്ടപരിഹാം നൽകാൻ വിസമ്മതിച്ച കമ്പനിക്ക് 43 ലക്ഷം രൂപ വിധിച്ച് കോടതി
ഇൻഷ്വർ ചെയ്ത സ്വർണ്ണം മോഷണം പോയതിന് പിന്നാലെ ഇൻഷൂറൻസ് കമ്പനി പണം നൽകാൻ വിസമ്മതിച്ചു. ഇതോടെ കേസിന് പോയ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ വിധി. 2010 -നാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. ഭാര്യയുടെ 18.37 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ ദില്ലി സ്വദേശിയായ ശർമ്മ ഇൻഷ്വർ ചെയ്തിരുന്നു, ഈ ആഭരണങ്ങൾ വച്ച ബൈക്ക് മോഷണം പോയതിന് പിന്നാലെയാണ് കേസ് ആരംഭിക്കുന്നത്.മോഷണത്തിൽ സംശയം ഉന്നയിച്ച് കമ്പനി 2010 ജനുവരിയിൽ, ശർമ്മ തന്‍റെ ഭാര്യയുടെ സ്വർണ്ണാഭരണങ്ങൾ ഒരു ബാഗിലാക്കി സ്കൂട്ടറിൽ വച്ച് നരേലയിലേക്ക് പോയി. അന്ന് വൈകീട്ട് അദ്ദേഹം ചാന്ദ്‌നി ചൗക്കിലെ ദരിബ കലാനിലുള്ള ഒരു ജ്വല്ലറി ഷോപ്പിലെത്തി. ഏതാനും മണിക്കൂറുകൾക്ക് ഷോപ്പിൽ നിന്നും പുറത്തിറങ്ങിയപ്പോഴാണ് സ്വർണ്ണാഭാരണം വച്ച തന്‍റെ ബൈക്ക് മോഷണം പോയതായി അദ്ദേഹം അറിഞ്ഞത്. പിന്നാലെ അദ്ദേഹം ബവാന പോലീസ് സ്റ്റേഷനിൽ ഒരു നോൺ കോഗ്നിസബിൾ റിപ്പോർട്ട് (NCR) ഫയൽ ചെയ്തു. 18.37 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ ഇൻഷ്വർ ചെയ്തിരുന്നെങ്കിലും, 2009 -ൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ശർമ്മ പോളിസി വാങ്ങിയതെന്ന് വാദിച്ച ഇൻഷൂറൻസ് കമ്പനി, നഷ്ടപ്പെട്ട സ്വർണ്ണത്തിന് ക്ലെയിം നൽകാൻ വിസമ്മതിച്ചു. മാത്രമല്ല, ശർമ്മയുടെ യാത്രയെ കുറിച്ച് സംശയമുണ്ടെന്നും കമ്പനി അറിയിച്ചു. രണ്ട് സ്ഥലങ്ങളും തമ്മിൽ 30–35 കിലോമീറ്റർ ദൂരമുണ്ടെന്നും ശർമ്മ എന്തിനാണ് ആദ്യം നരേലയിലേക്കും പിന്നീട് ദാരിബ കലാനിലേക്കും ഒറ്റയ്ക്ക് പോയതെന്നും കമ്പനി ചോദിച്ചു.ഇടപെട്ട് ഉപഭോക്തൃ കോടതി ഇന്‍ഷൂറൻസ് കമ്പനി പണം നൽകാൻ വിസമ്മതിച്ചതോടെ ശർമ്മ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. കോടതി, ഇൻഷുറർ ക്ലെയിം നിരസിച്ചത് കുറ്റക്കാരമാണെന്നായിരുന്നു കമ്പനിയുടെ കണ്ടെത്തൽ. ക്ലെയിം നിരസിച്ച തീയതി മുതൽ 9% പലിശ സഹിതം 17 ലക്ഷം രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു. ഒപ്പം ഇൻഷൂറൻസ് കമ്പനിയുടെ തെറ്റിന് നഷ്ടപരിഹാരമായി 50,000 രൂപയും നിയമപരമായ ചെലവുകളും കോടതി അധികമായി വിധിച്ചു. ഇൻഷുറൻസ് കമ്പനി ദില്ലി സംസ്ഥാന ഉപഭോക്തൃ കമ്മീഷനിൽ അപ്പീൽ നൽകിയെങ്കിലും അത് തള്ളപ്പെട്ടു.ആഭരണങ്ങളുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദീർഘകാല തർക്കം അവസാനിപ്പിച്ചിട്ടുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. 2010 ജനുവരി 8 ന് ശർമ്മ ഇൻഷുറൻസ് കമ്പനിയെ നഷ്ടത്തെക്കുറിച്ച് അറിയിച്ചെങ്കിലും അവർ ഒരു ആഴ്ച കാത്തിരുന്ന ശേഷം ജനുവരി 16 ന് ഒരു സർവേയറെ അയയ്ക്കുകയും അടുത്ത ദിവസം യഥാർത്ഥ അന്വേഷണം നടത്തുകയും ചെയ്തിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇൻഷൂറൻസ് കമ്പനി, ക്ലൈം നിഷേധിച്ച 16 വർഷക്കാലം 9 ശതമാനം പലിശ അടക്കം ചേർത്ത് മൊത്തം 42,92,719 രൂപ നൽകണമെന്നായിരുന്നു കോടതി വിധി. ഒപ്പം ഇൻഷുററുടെ പിഴവിന്‍റെ നഷ്ടപരിഹാരമായ ന 50,000 രൂപ അധികം നൽകണമെന്നും കോടതി വിധിച്ചു