കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം, അച്ഛനും മകൾക്കും ദാരുണാന്ത്യം

കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം, അച്ഛനും മകൾക്കും ദാരുണാന്ത്യം


കോഴിക്കോട്: കോഴിക്കോട് എൻജിഒ ക്വട്ടേഴ്സിന് സമീപം ബൈക്ക് അപകടത്തിൽ രണ്ടു മരണം. എആർ ക്യാമ്പ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറയുകയായിരുന്നു. പുറക്കാട്ടിരി സ്വദേശികളായ റാഫിയും മകൾ ഫാത്തിമ നേഹയുമാണ് മരിച്ചത്. സംരക്ഷണഭിത്തി തകർത്ത് താഴെയുള്ള വീടിന്‍റെ മുറ്റത്തേക്ക് ആണ് ബൈക്ക് യാത്രക്കാർ വീണത്. നേരത്തെയും ഇവിടെ സമാനതരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.</p><p>അതുപോലെ, റോഡിലെ കുഴിയിൽ ബൈക്ക് വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ പെട്ട യുവാവിനും ജീവൻ നഷ്ടമായി. ബൈക്ക് യാത്രികനായ കൊടുമ്പ് സ്വദേശി ശങ്കർ ആണ് മരിച്ചത്. പാലക്കാട് പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലാണ് അപകടം. കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതും എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്