കുവൈത്ത് സിറ്റി: പ്രവാസ ലോകത്തു നിന്നും വീണ്ടും നൊമ്പരമായി മലയാളി യുവാവിന്റെ വിയോഗം.
കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മുബഷിർ (26) ആണ് ശ്വാസകോശ സംബന്ധമായ ഗുരുതരമായ അസുഖത്തെത്തുടർന്ന് അന്തരിച്ചത്.
അസുഖം ബാധിച്ചതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തില്‍ (ICU) ചികിത്സയിലായിരുന്നുവെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.
വെറും മൂന്ന് മാസം മുമ്പാണ് മുബഷിർ ജോലി തേടി കുവൈത്തിലെത്തിയത്. ആറു മാസം മുമ്പ് വിവാഹിതനായ മുബഷിറിന്റെ വേർപാട് കുടുംബത്തിനും പ്രവാസി സുഹൃത്തുക്കള്‍ക്കും വലിയ ആഘാതമായി.
ആശുപത്രിയിലെ നിയമ നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
