തൃശൂർ ശക്തൻമാർക്കറ്റിലെ ഇറച്ചിക്കടയിൽ തൊഴിലാളിയായിരുന്ന ഇരിട്ടി കാക്കയങ്ങാട് പാലപ്പള്ളി സ്വദേശി കെ.പി.മുബഷീർ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുങ്ങി. തൊട്ടടുത്ത കടകൾ കുത്തിതുറന്ന് അരലക്ഷം രൂപ തട്ടി. തൊഴിലാളികളുടെ രണ്ടു ഫോണുകളും അടിച്ചുമാറ്റി. തൃശൂർ ഈസ്റ്റ് സ്‌റ്റേഷനിലെ എസ്.ഐ : ബിപിൻ നായരുടെ നേതൃത്വത്തിലുള്ള സംഘം മുബഷീറിനെ നാടകീയമായി പിടികൂടി.
തട്ടിയെടുത്ത അരലക്ഷം വനിതാ സുഹൃത്തുക്കളുമായി ധൂർത്തടിച്ചു. ഫോണുകൾ രണ്ടും കിട്ടി. പതിനെട്ടു കേസുകളിൽ പ്രതിയാണ് മുബഷീർ. ഭാര്യയും മൂന്നു മക്കളുമുണ്ട്.
കടയിൽ ജോലി ചെയ്യുന്നതിനിടെ മുതലാളി പറഞ്ഞു. 'മുബഷീറെ 500 രൂപ മേശയിൽ നിന്നെടുത്ത് സഹപ്രവർത്തന് കൊടുക്കാമോ'. കാഷ് കൗണ്ടറിലെ മേശയിൽ ഞാൻ കൈ കൊണ്ടു തൊടില്ലെന്നായിരുന്നു മുബഷീറിന്റെ മറുപടി. അങ്ങനെ പറഞ്ഞ ആളാണ് കടയും കുത്തിതുറന്ന് പണവും ഫോണും കൊണ്ടുപോയത്
