ആരിക്കാടിയിലെ ടോൾ പിരിവ് നിർത്തി കേന്ദ്ര സര്‍ക്കാര്‍; അറിയിപ്പുമായി ബിജെപി നേതാവ് സുരേന്ദ്രൻ

ആരിക്കാടിയിലെ ടോൾ പിരിവ് നിർത്തി കേന്ദ്ര സര്‍ക്കാര്‍; അറിയിപ്പുമായി ബിജെപി നേതാവ് സുരേന്ദ്രൻ


കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രൻ ഇക്കാര്യം അറിയിച്ചത്. ഉപരിതല​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p><p>ദേശീയപാത 66 കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടന്നിരുന്നു. കുമ്പള നഗരത്തിൽനിന്നാരംഭിച്ച മാർച്ച് കർമസമിതി ചെയർമാൻ എ.കെ.എം. അഷ്‌റഫ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. കോടതിവിധി നീണ്ടുപോവുകയും ഫാസ്റ്റ് ടാഗ് വഴി ടോൾ പിരിവ് തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ 22 കിലോമീറ്റർ ദൂരപരിധിയിലെ അന്യായമായ ടോൾ പിരിവിനെതിരെയാണ് റിപബ്ലിക് ദിനത്തിൽ പ്രതിഷേധം നടത്തിയത്. കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾപ്ലാസ നിലവിലിരിക്കേ കേവലം 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ പ്രവർത്തിപ്പിക്കുകയെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സമരക്കാർ ആരോപിച്ചിരുന്നു.