മസ്കത്തില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

മസ്കത്തില്‍ മലയാളി വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍


മസ്ക്കറ്റ്: കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർഥി മസ്കറ്റില്‍ മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടില്‍ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസില്‍ ജോർജ് (12) ആണ് മരിച്ചത്.

മസ്കറ്റിലെ വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തില്‍ നിന്നാണ് വിദ്യാർഥി വീണത്.

വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബേസില്‍. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്. മൃതദേഹം തുടർ നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി