ജില്ലാ സമ്മേളന പ്രചാരണാർത്ഥം
മുസ്‌ലിം യൂത്ത് ലീഗ്
ചായ മക്കാനി
ഇരിട്ടി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ വെച്ച് നടക്കുന്ന മുസ്‌ലിം യുത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളന പ്രചാരണാർത്ഥം മുസ്‌ലിം യുത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളക്കോട് ടൗണിൽ ചായ മക്കാനി സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.വി റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി സലാൽ അധ്യക്ഷനായി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി റഹൂഫ്, എം.കെ കുഞ്ഞാലി, ഫഹദ് പുഴക്കര, എം.എസ്.എഫ് നിയോജക മണ്ഡലം ട്രഷറർ ഷമൽ വമ്പൻ, ലത്തീഫ് വിളക്കോട്, പി അബൂബക്കർ, കെ സലാം, മുത്തലിബ്, ആബിദ്, കെ.സി ശരീഫ്, അഫ്നാൻ, നിഹാൽ സംസാരിച്ചു.
