
പയ്യന്നൂര്‍: ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം പയ്യന്നൂരിലേക്ക് കടത്തി കൊണ്ടുവന്ന വിപണിയില്‍ അഞ്ചു ലക്ഷത്തിലധികം വില വരുന്ന രണ്ടു കിലോയിലധികം മാരക ലഹരിയായി ഹാഷിഷ് ഓയി ലുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മയ്യില്‍ കൊളച്ചേരി പള്ളിപ്പറമ്പയിലെ പുളിക്കല്‍ ഹൗസില്‍ അജ്മല്‍ അഷറഫ് (28), മയ്യില്‍ നാറാത്ത് സ്വദേശി പുന്നക്കല്‍ ഹൗസില്‍ മുസമ്മില്‍ (31) എന്നിവരെയാണ് എസ്.ഐ.മാരായ എന്‍.കെ. ഗിരീഷ്, മഹേഷ് എന്നിവരുള്‍പ്പെട്ട പയ്യന്നൂര്‍ പോലീസും റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് മയക്കുമരുന്നു ശേഖരവുമായിപ്രതികള്‍ പോലീസ് പിടിയിലായത്. ഒഡീഷയില്‍ നിന്നും മുംബൈ മാര്‍ഗ്ഗമാണ് പ്രതികള്‍ മയക്കുമരുന്നുമായി പയ്യന്നൂരിലെത്തിയത്. നേരത്തെ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുന്നതായി ഡാന്‍സാഫ് സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവാക്കള്‍ ഒരു മാസക്കാലമായി നിരീക്ഷണത്തിലായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റു രേഖപ്പെടുത്തി. വന്‍മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളാണ് പ്രതികളായ യുവാക്കളെന്ന് എക്‌സൈസ് അറിയിച്ചു
