.
ഉരുവച്ചാൽ പോസ്റ്റ് ഓഫീസ് മാർച്ച് 23 മുതൽ സബ് പോസ്റ്റ് ഓഫീസായി ഉയർത്തും; പുതിയ പിൻകോഡ് നിലവിൽ വരും
മട്ടന്നൂർ: ഉരുവച്ചാൽ ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ഈ മാസം 23 മുതൽ ക്ലാസ്സ് II ഡെലിവറി സബ് പോസ്റ്റ് ഓഫീസായി ഉയർത്താൻ തീരുമാനമായതായി തലശ്ശേരി ഡിവിഷൻ പോസ്റ്റ് ഓഫീസുകളുടെ സൂപ്രണ്ട് അറിയിച്ചു.
ഇതോടെ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിന് 670707 എന്ന പുതിയ പിൻകോഡ് ആയിരിക്കും.
പുതിയ ക്രമീകരണപ്രകാരം കാഞ്ഞിലേരി, മാലൂർ, ശിവപുരം, തില്ലങ്കേരി, കയനി എന്നീ അഞ്ച് ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ ഇനി മുതൽ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കും. ഈ ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളുടെയും പിൻകോഡ് 670707 ആയി മാറ്റപ്പെടും.
മേൽപ്പറഞ്ഞ അഞ്ച് പോസ്റ്റ് ഓഫീസുകളുടെ പരിധിയിൽ വരുന്ന എല്ലാ മെയിൽ സേവനങ്ങളും ഇനി മുതൽ ഉരുവച്ചാൽ സബ് പോസ്റ്റ് ഓഫീസിലൂടെ ആയിരിക്കും വിതരണം ചെയ്യുക. അതിനാൽ കത്തുകൾ, പാർസലുകൾ തുടങ്ങിയവ അയയ്ക്കുമ്പോൾ അഡ്രസ്സിൽ 670707 എന്ന പിൻകോഡ് ഉപയോഗിക്കണമെന്ന് തപാൽ വകുപ്പ് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
