തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു: ഏ​പ്രി​ൽ 9 ന് ​കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 4 ന്; ​ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 23 ന്, ​ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ടം

തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു: ഏ​പ്രി​ൽ 9 ന് ​കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്; ഫ​ല​പ്ര​ഖ്യാ​പ​നം മെ​യ് 4 ന്; ​ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ടെ​ടു​പ്പ് ഏ​പ്രി​ൽ 23 ന്, ​ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ടം


ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്കം നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.​കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 9ന് ​ന​ട​ക്കും. മേ​യ് 4ന് ​വോ​ട്ടെ​ണ്ണ​ൽ. പു​തു​ച്ചേ​രി, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​ര​ള​ത്തി​നൊ​പ്പം ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 23 നാ​യി​രി​ക്കും ത​മി​ഴ്നാ​ട്ടി​ലെ വോ​ട്ടെ​ടു​പ്പ്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഏ​പ്രി​ൽ 23 ന് ​ഒ​ന്നാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും ഏ​പ്രി​ൽ 29 ന് ​ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ പ്ര​ഖ്യാ​പി​ച്ചു.

മാ​ർ​ച്ച് 16-നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ക. മാ​ർ​ച്ച് 23-ന് ​ആ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തി​യ​തി. സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ഷ്മ​പ​രി​ശോ​ധ​ന മാ​ര്‍​ച്ച് 24-ന് ​ന​ട​ക്കും. സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​നു​ള​ള അ​വ​സാ​ന തി​യ​തി മാ​ര്‍​ച്ച് 26ന്