കണ്ണൂരിൽ നിന്ന് റിയാദിലേക്കും വിമാന സർവീസ്
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സർവീസ് തുടങ്ങുന്നു.
റിയാദിലേക്ക് ഞായർ, വ്യാഴം ദിവസങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ആദ്യ സർവീസ് 19ന് തുടങ്ങും.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് നിർത്തി വച്ച ഷാർജ വിമാനം സർവീസ് തുടങ്ങി.
