കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട അനീഷിന്റെ കുടുംബത്തിന് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ടു

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തെ മുസ്‌ലിം യൂത്ത് ലീഗ് നേതാക്കൾ സന്ദർശിച്ചു

അനീഷിന്റെ കുടുംബത്തിന് സർക്കാർ ജോലിയും നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെട്ടു 




ഇരിട്ടി : കഴിഞ്ഞ ദിവസം ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട അനീഷിന്റെ കുടുംബത്തെ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം നേതാക്കൾ സന്ദർശിച്ചു. 

സർക്കാറിന്റെ അനാസ്ഥ കാരണമുണ്ടായ മരണത്തിൽ സർക്കാറാണ് ഒന്നാം പ്രതി. അനീഷിന്റെ കുടുംബത്തിന് ജോലിയും നഷ്ട പരിഹാരവും നൽകണമെന്ന് യുത്ത് ലീഗ് ആവശ്യപ്പെട്ടു. ഇനിയും മനുഷ്യ ജീവൻ പിടയുന്ന അവസ്ഥ ഇല്ലാതാക്കാൻ വേണ്ട നടപടി ക്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവണം. ആന മതിൽ പൂർത്തീകരിക്കാനും ആധുനിക രീതിയിലുള്ള സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കാനും സർക്കാർ മുൻകൈ എടുക്കണമെന്നും യുത്ത് ലീഗ് അഭിപ്രായപ്പെട്ടു. 

മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട്, നിയോജക മണ്ഡലം പ്രസിഡന്റ്‌ സവാദ് പെരിയത്തിൽ, ജനറൽ സെക്രട്ടറി അജ്മൽ ആറളം, വൈസ് പ്രസിഡന്റ്‌ ഷഹീർ മാസ്റ്റർ കീഴ്പ്പള്ളി, എം എസ്‌ എഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ, നിയോജക മണ്ഡലം പ്രവർത്തക സമിതി അംഗം നിഹാൽ ഹാരിസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.