നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് കോണ്ടിനെന്‍റൽ: ട്രെ​യി​ന്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ്: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം

 
നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് കോണ്ടിനെന്‍റൽ: ട്രെ​യി​ന്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ്: പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം



ഒ​രു​മാ​സം ക​ഴി​ഞ്ഞാ​ല്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് ട്രെ​യി​ന്‍ കോ​ച്ചി​ലി​രു​ന്ന് ഇ​ഷ്ട​ഭ​ക്ഷ​ണം ക​ഴി​ക്കാം. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സ്വ​ദേ​ശി​യാ​യ നാ​ട​ന്‍ ഭ​ക്ഷ​ണ​വും ചൈ​നീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ ഭ​ക്ഷ​ണ​വും ക​ഴി​ക്കാം. പാ​ഴ്സ​ല്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. 24 മ​ണി​ക്കൂ​റും ഈ ​റ​സ്റ്റ​റ​ന്‍റ് പ്ര​വ​ര്‍​ത്തി​ക്കു മെ​ന്ന​താ​ണ് പ​യ്യ​ന്നൂ​രു​കാ​ര്‍​ക്കു​കൂ​ടി ആ​ശ്വാ​സ​ക​ര​മാ​യ വാ​ര്‍​ത്ത.

പെ​രു​വാ​മ്പ​യി​ലെ ഹ​രി​കൃ​ഷ്ണ​ന്‍, കാ​നാ​യി​യി​ലെ സാ​ജി​ദ്, സ​തീ​ശ​ന്‍ പ​യ്യ​ന്നൂ​ര്‍, ജ​സ്‌​ല എ​ന്നി​വ​രു​ടെ മ​ന​സി​ല്‍ നാ​മ്പി​ട്ട ആ​ഗ്ര​ഹം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്കു​മു​ന്നി​ല്‍ വ​ച്ച​പ്പോ​ള്‍ അ​വ​ര്‍ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​രു​ള്ള കോ​ച്ച് റ​സ്റ്റ​റ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ച​തോ​ടെ ആ​ശ​യം അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ത്വ​രി​ത​ഗ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ ബ​സ്‌​ബേ​യോ​ടു ചേ​ര്‍​ന്നാ​ണ് റെ​യി​ല്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​വി​ടെ പ്ര​ത്യേ​ക പാ​ള​മൊ​രു​ക്കി.

ഇ​ന്‍റ​ഗ്ര​ല്‍ കോ​ച്ച് ഫാ​ക്ട​റി​യി​ല്‍ നി​ര്‍​മി​ച്ച പ​ഴ​യ എ​സി കോ​ച്ചാ​ണ് റ​സ്റ്റ​റ​ന്‍റി​നാ​യി പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച​ത്. കോ​ച്ചി​ലെ ചി​ല ഉ​പ​ക​ര​ണ​ങ്ങ​ള്‍ മം​ഗ​ളൂ​രു​വി​ല്‍ കൊ​ണ്ടു​പോ​യി മാ​റ്റി​യ​ശേ​ഷം റെ​യി​ല്‍​പാ​ള​ത്തി​ന​രി​കെ റോ​ഡ് സൗ​ക​ര്യ​മു​ള്ള ഒ​ള​വ​റ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ട്രാ​ക്കി​ലെ വൈ​ദ്യു​ത ബ​ന്ധം വിച്ഛേ​ദി​ക്കു​ക​യും കോ​ച്ചി​നെ ച​ക്ര​ങ്ങ​ളി​ല്‍​നി​ന്നും വേ​ര്‍​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നുശേ​ഷം ക്രെ​യി​നു​ക​ളു​പ​യോ​ഗി​ച്ച് ട്രെ​യി​ല​റി​ല്‍ ക​യ​റ്റി. ട്രെ​യി​ല​റി​ല്‍​നി​ന്നും പു​റ​ത്തേ​ക്ക് പ​തി​ന​ഞ്ച​ടി​യോ​ളം നീ​ണ്ടു​നി​ന്ന കോ​ച്ചി​നെ മ​റ്റൊ​രു ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നി​ല​ത്ത് താ​ഴാ​തെ താ​ങ്ങി​യ​ത്.

ട്രെ​യി​നി​ന്‍റെയും അ​തി​ന് മു​ക​ളി​ലു​ള്ള കോ​ച്ചി​ന്‍റെയും കൂ​ടി​യു​ള്ള ഉ​യ​രം അ​ഞ്ച​ര മീ​റ്റ​റോ​ള​മാ​യ​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു. നി​ര​വ​ധി വൈ​ദ്യു​ത ലൈ​നു​ക​ളും കാ​മ​റ ക​ണ​ക്‌ഷനു​ക​ളും വിഛേ​ദി​ക്കേണ്ടി​യും വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഓ​ഫാ​ക്ക​ണ്ടി​യും വ​ന്നു. മൂ​ന്നു​മ​ണി​ക്കൂ​റാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്താ​ന്‍ സ​മ​യം ക​ണ​ക്കാ​ക്കി​യ​തെ​ങ്കി​ലും പ​ന്ത്ര​ണ്ട​ര​യ്ക്ക് തു​ട​ങ്ങി​യ യാ​ത്ര ആ​റേ​മു​ക്കാ​ലോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. പ​ല​യി​ട​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്കു​മു​ണ്ടാ​യി. ര​ണ്ട് ലോ​റി​ക​ളി​ലാ​യി എ​ത്തി​ച്ച ച​ക്ര​ങ്ങ​ളു​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ഗം ആ​ദ്യം പാ​ള​ത്തി​ലി​റ​ക്കി​വ​ച്ചു. അ​തി​ന് പി​ന്നാ​ലെ കോ​ച്ചും ഇ​റ​ക്കി​വ​ച്ചു. കോ​ച്ച് ക​യ​റ്റു​ന്നി​ട​ത്തും ഇ​റ​ക്കു​ന്നി​ട​ത്തും നി​ര​വ​ധി​യാ​ളു​ക​ള്‍ കാ​ണി​ക​ളാ​യു​മു​ണ്ടാ​യി.

ഇ​നി കോ​ച്ചി​ന്‍റെ സ്വാ​ഭാ​വി​ക​ത നി​ല​നി​ര്‍​ത്തി കോ​ച്ചി​നു​ള്ളി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രുക്ക​ണം. കോ​ച്ചി​ന്‍റെ കി​ഴ​ക്ക് ഭാ​ഗം ഉ​യ​ര്‍​ത്തി പ്ലാ​റ്റ്‌​ഫോ​മാ​ക്കി അ​വി​ടേ​യും ഇ​രി​പ്പി​ട​ങ്ങ​ളും മ​റ്റു​മൊ​രു​ക്ക​ണം. കോ​ച്ചി​ന​ക​ത്തും പു​റ​ത്തു​മാ​യി നൂ​റി​ലേ​റെ​പേ​ര്‍​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണൊ​രു​ക്കു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​ലൂ​ടെ ആ​ഹാ​രം വാ​ങ്ങി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും.

രാ​ത്രി​യി​ല്‍ ഭ​ക്ഷ​ണം ല​ഭി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള പ​യ്യ​ന്നൂ​രി​ന്‍റെ അ​വ​സ്ഥ​ക്കു​കൂ​ടി റെ​യി​ല്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റി​ലൂ​ടെ പ​രി​ഹാ​ര​മാ​കും. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നാ​യി ഒ​രു​മാ​സ​ത്തോ​ളം സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സം​രം​ഭ​ക​ര്‍ പ​റ​യു​ന്ന​ത്. 40 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വു ക​ണ​ക്കാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റെ​യി​ല്‍ കോ​ച്ച് റ​സ്റ്റ​റ​ന്‍റാ​യി ഇ​തു​മാ​റു​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.