ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയെ ബംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയെ ബംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി



ഇരിട്ടി: കീഴ്പ്പള്ളി ചതിരൂർ സ്വദേശിയെ ബംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാപാണിയിൽ ജോർജ്ജിന്റെയും മേരിക്കുട്ടിയുടെയും മകൻ സാവിയോ ജോർജ്ജിനെ (41) യാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പിക്കപ്പ് വാഹനത്തിൽ എറണാകുളത്തുനിന്നും സാധനങ്ങളുമായി ബംഗളൂരുവിൽ എത്തിയ സാവിയോ യശ്വന്ത്പുരയിലെ ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു. മുറി തുറക്കാഞ്ഞതിനെത്തുടർന്നു ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാമയ്യ മെഡിക്കൽ കോളേജിലെ പോസ്‌റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കം.ഭാര്യ :
ക്ലിൻസി. സഹോദരൻ : ലിയോ