പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; സുരക്ഷാ സംവിധാനത്തിൽ പാളിച്ചയെന്ന് കുടുംബം
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് ഇന്ന് രാവിലെ മരിച്ചത്. തമ്പാനൂർ ചൈത്രം ഹോട്ടലിന് സമീപം പൊങ്കാലയിടുന്നതിനിടെയാണ് വിജിഷയ്ക്ക് തീ പ്പൊള്ളലേറ്റത്.
ഗുരുതരമായി പരിക്കേറ്റ വിജിഷയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് വിജിഷ മരിച്ചത്.

