നടിയെ ആക്രമിച്ച കേസ്: വിധിക്ക് എതിരെ സർക്കാരിന്റെ അപ്പീൽ; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്

നടിയെ ആക്രമിച്ച കേസ്: വിധിക്ക് എതിരെ സർക്കാരിന്റെ അപ്പീൽ; ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ്

 

കൂടുതൽ കണ്ടെത്തുക
ടെലിവിഷൻ
ടെലിവിഷൻ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപ് ഉൾപ്പെടെ വിചാരണ കോടതി വെറുതെവിട്ട മുഴുവൻ പ്രതികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വിചാരണ കോടതിയുടെ കണ്ടെത്തലുകൾ വസ്തുതാപരമായ പിശകുകൾ ഉള്ളതാണെന്നും, പ്രതികൾക്കെതിരെയുള്ള കൃത്യമായ തെളിവുകൾ കോടതി അവഗണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്