വിളക്കോട് - അയ്യപ്പൻ കാവ് റോഡിൽ അപകട ഭീഷണി ഉയർത്തി ട്രാൻസ്ഫോർമറും സുരക്ഷാ വേലിയും
കാക്കയങ്ങാട്: നവീകരണം നടക്കുന്ന വിളക്കോട് - അയ്യപ്പൻ കാവ് റോഡിൽ ഒന്നാം ഘട്ട മെക്കാഡം ചെയ്തു കഴിഞ്ഞപ്പോൾ വിളക്കോട് ജുമാ മസ്ജിദിന് സമീപം റോഡിലേക്ക് തള്ളിയ നിലയിൽ ട്രാൻസ്ഫോർമറും അതിന്റെ സുരക്ഷാ വേലിയും. റോഡ് നവീകരിച്ചതോടെ നല്ല വേഗതയിലാണ് വാഹനങ്ങൾ പായുന്നത്.ചെറിയൊരു ഇറക്കം കൂടിയ ഭാഗമായതിനാൽ അപകട സാധ്യത കൂടുതലാണ്. അത് കുറച്ചു കൂടി അരികിലേക്ക് സ്ഥാപിക്കുകയോ അല്ലെങ്കിൽ വേഗ നിയന്ത്രണത്തിന് സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു
