സഞ്ജു സാംസണ് ആവേശകരമായ വരവേൽപ്പ് നൽകാൻ കേരള സർക്കാർ

സഞ്ജു സാംസണ് ആവേശകരമായ വരവേൽപ്പ് നൽകാൻ കേരള സർക്കാർ



ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടവിജയത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണ് ആവേശകരമായ വരവേൽപ്പ് നൽകാൻ കേരള സർക്കാർ ഒരുങ്ങുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് വെച്ച് നൽകും.

പരിപാടിയുടെ ഏകോപന ചുമതല മന്ത്രി വി. ശിവൻകുട്ടിയെ ഏൽപ്പിച്ചതായും സഞ്ജുവിന്റെ കൂടി സൗകര്യം പരിഗണിച്ച ശേഷം ചടങ്ങിന്റെ സമയവും സ്ഥലവും തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു.

ഈ ലോകകപ്പിൽ സഞ്ജു സാംസൺ നടത്തിയ പ്രകടനം അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായിരുന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കാതിരുന്ന താരം, പിന്നീട് ടീമിലെത്തുകയും വെടിക്കെട്ട് ബാറ്റിംഗിലൂടെ ഇന്ത്യയുടെ രക്ഷകനായി മാറുകയും ചെയ്തു.

ന്യൂസിലാൻഡിനെതിരായ ഫൈനലിൽ അടക്കം തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു, അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്നായി 80.25 ശരാശരിയിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. 199.37 എന്ന മിന്നുന്ന സ്‌ട്രൈക്ക് റേറ്റോടെ റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനായി. 24 സിക്‌സറുകളും മൂന്ന് അർധസെഞ്ച്വറികളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം