വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി, വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി, വിചാരണ കോടതിക്ക് രൂക്ഷ വിമര്‍ശനം


കൊച്ചി: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതിയുടെ ജാമ്യ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കികൊണ്ടുള്ള ഉത്തരവിൽ വിചാരണ കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.പ്രതികള്‍ക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചുവെന്നും മരിച്ചയാളുടെ ആശ്രിതരുടെ വാദം കേട്ടില്ലെന്നും പ്രതികള്‍ക്ക് തിടുക്കത്തിൽ ജാമ്യം അനുവദിച്ചുവെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിചാരണ കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. കഴിഞ്ഞ ഡിസംബർ 17നാണ് ജാർഖണ്ഡ് സ്വദേശി റാം നാരായൺ ഭഗേലിനെ ആൾക്കൂട്ടം അടിച്ചു കൊലപ്പെടുത്തിയത്.ജാമ്യത്തിലുള്ള എട്ടു പ്രതികളും മൂന്നു ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.