ആ സ്നേ​ഹം എ​നി​ക്ക് വേ​ണം.! വി​വാ​ദം കൊ​ടും​പി​രി​യി​ൽ നി​ൽ​ക്കെ ഭാ​ര്യ​യെ വി​ളി​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തി ഗ​ണേ​ഷ് കു​മാ​ർ; എ​ല്ലാ ഒ​ത്തു​തീ​ർ​പ്പാ​യെ​ന്ന് ഭാ​ര്യ ബി​ന്ദു മേ​നോ​ൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ


ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തു  വന്നതോടെ ​ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു.

ഘടക കക്ഷികളുൾപ്പടെ ​ഗണേഷ്കുമാർ പ്രശ്നം അതീവ ​ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ​ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന്‌ തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്.

ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കാബിനറ്റ് യോ​ഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ​ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് അടുത്തത്.