മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; ഒ​രാ​ൾ കൂ​ടി മ​രി​ച്ചു; ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 17

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; ഒ​രാ​ൾ കൂ​ടി മ​രി​ച്ചു; ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 17



തൃ​ശൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി ചീ​രാ​ത്ത് രാ​ജ​ന്‍റെ മ​ക​ൻ രാ​ഗേ​ഷാ​ണ് (29) ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തോ​ടെ അ​ന്ത​രി​ച്ച​ത്. ഇ​തോ​ടെ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 17 ആ​യി ഉ​യ​ർ​ന്നു.

പു​ലി​ക​ളി ക​ലാ​ക​ര​ൻ കൂ​ടി​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ 90 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റ് അ​തീ​വ​ഗു​രു​ത​ര​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഗേ​ഷ് വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പൊ​ള്ള​ലേ​റ്റ​ത്തി​നെ തു​ട​ർ​ന്ന് ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വ​രെ നി​ല​ച്ച യു​വാ​വി​ന്‍റെ കി​ഡ്നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം വ​രെ നി​ല​ക്കു​ക​യും ഡ​യാ​ലി​സി​സ് ചെ​യ്ത​ത് വ​രി​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ മ​രു​ന്നു​ക​ളോ​ടും​പ്ര​തി​ക​രി​ക്കാ​തെ ആ​കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് എ​ട​പ്പാ​ൾ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നും മ​രി​ച്ചി​രു​ന്നു.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ സ്ഥി​തി കൂ​ടി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഒ​രു മൃ​ത​ദേ​ഹം ഇ​നി​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

അ​പ​ക​ട​സ്ഥ​ല​ത്തെ തി​ര​ച്ചി​ലി​ൽ ക​ണ്ടെ​ടു​ത്ത 140 ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​മം തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് തൃ​ശൂ​ർ പൂ​ര​ത്തി​ന് തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ത്തി​നാ​യി വെ​ടി​ക്കോ​പ്പു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്ന വെ​ടി​ക്കെ​ട്ട് പു​ര​യ്ക്ക് തീ​പി​ടി​ച്ച് വ​ൻ ദു​ര​ന്ത​മു​ണ്ടാ​യ​ത്.