യു​പി​ഐ​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന​ത് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്; മാ​ർ​ച്ചി​ൽ കൈ​മാ​റി​യ​ത് 29.52 ല​ക്ഷം കോ​ടി രൂ​പ

യു​പി​ഐ​യി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന​ത് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്; മാ​ർ​ച്ചി​ൽ കൈ​മാ​റി​യ​ത് 29.52 ല​ക്ഷം കോ​ടി രൂ​പ



പ​ര​വൂ​ർ: രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് ച​രി​ത്ര​ത്തി​ൽ പു​തി​യ നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ട്ട് യൂ​ണി​ഫൈ​ഡ് പേ​യ്‌​മെ​ന്‍റ് ഇ​ന്‍റ​ർ​ഫേ​സ് (യു​പി​ഐ). 2026 മാ​ർ​ച്ചി​ൽ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ഇ​ട​പാ​ട് മൂ​ല്യ​മാ​യ 29.52 ല​ക്ഷം കോ​ടി രൂ​പ യു​പി​ഐ വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​താ​യി നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഫെ​ബ്രു​വ​രി​യി​ലെ 26.84 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്നാ​ണ് ഈ ​കു​തി​ച്ചു​ചാ​ട്ടം. ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി. മാ​ർ​ച്ചി​ൽ മാ​ത്രം 22.64 ബി​ല്യ​ൺ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ല്യ​ത്തി​ൽ പ​ത്തു ശ​ത​മാ​ന​വും എ​ണ്ണ​ത്തി​ൽ 11 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2016-ൽ ​യു​പി​ഐ ആ​രം​ഭി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്.

2025-26 സാ​മ്പ​ത്തി​ക വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ യു​പി​ഐ​യു​ടെ ആ​ധി​പ​ത്യം കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ആ​കെ 314.23 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് മൂ​ല്യ​ത്തി​ൽ 21 ശ​ത​മാ​ന​വും ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​ന​വും വാ​ർ​ഷി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു.

പ്ര​തി​ദി​ന ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​ദി​നം ശ​രാ​ശ​രി 73.03 കോ​ടി ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. മു​ൻ വ​ർ​ഷം ഇ​ത് 59 കോ​ടി​യാ​യി​രു​ന്നു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ഗ്രാ​മ​ങ്ങ​ളി​ലും ചെ​റി​യ പ​ട്ട​ണ​ങ്ങ​ളി​ലും യു​പി​ഐ പ​ണ​മി​ട​പാ​ടു​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യെ​ന്നാ​ണ് ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സു​ര​ക്ഷി​ത​ത്വ​വും മി​ക​ച്ച സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും യു​പി​ഐ പ്ലാ​റ്റ്‌​ഫോ​മി​നോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ച​താ​ണ് ഈ ​നേ​ട്ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണം.