
രാവിലെ 11 മണിക്ക് മട്ടന്നൂരിലെ വായാന്തോട് മുതൽ തലശ്ശേരി റോഡ് എൻഎസ്എസ് ഓഫീസ് പരിസരം വരെ നടക്കുന്ന വിജയ യാത്രയിൽ പങ്കെടുക്കും
മട്ടന്നൂർ: മട്ടന്നൂർ നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബിജു എളക്കുഴിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകരാൻ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ഇന്ന് (ബുധൻ) മട്ടന്നൂരിൽ എത്തുമെന്ന് ബി ജെ പി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മലബാറിൽ ആദ്യമായി എത്തുന്ന ദേശീയ അധ്യക്ഷൻ രാവിലെ 11 മണിക്ക് മട്ടന്നൂരിലെ വായാന്തോട് മുതൽ തലശ്ശേരി റോഡ് എൻഎസ്എസ് ഓഫീസ് പരിസരം വരെ നടക്കുന്ന വിജയ യാത്രയിൽ പങ്കെടുക്കും.മട്ടന്നൂർ നിയോജകമണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്താനും കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ മണ്ഡലത്തിൽ നേരിട്ട് എത്തിക്കാനും എൻ ഡി എ സ്ഥാനാർത്ഥി ബിജു ഏളക്കുഴിയെ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായാണ് ദേശീയ അദ്ധ്യക്ഷൻ മട്ടന്നൂരിൽ എത്തുന്നത്.വിജയ യാത്രയിൽ രാജ്യസഭ എം പി സി.സദാനന്ദൻ മാസ്റ്ററും ദേശീയ സംസ്ഥാന തലത്തിലുള്ള പ്രമുഖ നേതാക്കളും പങ്കെടുക്കും.മട്ടന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരക്കും.
വാർത്താസമ്മേളനത്തിൽ ബി ജെ പി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ , കണ്ണൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി വി.പി. ഷാജി, മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് എ.ഇ. സജു എന്നിവർ പങ്കെടുത്തു
