ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​മ്പോൾ ഹോ​ർ​മു​സ് ക​ട​ന്ന് റ​ഷ്യ​ൻ ആ​ഡം​ബ​ര​ക്ക​പ്പ​ൽ

ഇ​റാ​ൻ-​അ​മേ​രി​ക്ക സം​ഘ​ർ​ഷം ശ​ക്ത​മാ​യി തു​ട​രു​മ്പോൾ ഹോ​ർ​മു​സ് ക​ട​ന്ന് റ​ഷ്യ​ൻ ആ​ഡം​ബ​ര​ക്ക​പ്പ​ൽ


ദു​ബാ​യ്: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷ​ത്തെ്ത്തു​ട​ർ​ന്ന്, ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ റ​ഷ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ല​ക്സി മൊ​ർ​ദാ​ഷോ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നോ​ർ​ഡ് എ​ന്ന ആ​ഡം​ബ​ര ക​പ്പ​ൽ സ​ഞ്ച​രി​ച്ച​ത് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​യാ​കു​ന്നു.

ഏ​ക​ദേ​ശം 500 ദ​ശ​ല​ക്ഷം ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന, 142 മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​സൂ​പ്പ​ർ യാ​ട്ട് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ത​ന്ത്ര​പ്ര​ധാ​ന​മാ​യ ജ​ല​പാ​ത ക​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ദു​ബാ​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട ക​പ്പ​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ മ​സ്ക​റ്റി​ൽ എ​ത്തി​യ​താ​യാ​ണു റി​പ്പോ​ർ​ട്ട്. ലോ​ക​ത്തെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ ഇ​റാ​ൻ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, നോ​ർ​ഡി​ന് എ​ങ്ങ​നെ യാ​ത്രാ അ​നു​മ​തി ല​ഭി​ച്ചു എ​ന്ന​ത് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ലെ​ന്ന് അ​ന്താ​രാ​ഷ്ട്ര​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ വൈ​റ്റ് ഹൗ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്താ​മെ​ന്നും പ​ക​രം അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ളി​ലൊ​ന്ന്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ആ​ണ​വ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ മാ​റ്റി​വ‍​യ്ക്ക​ണ​മെ​ന്ന ഇ​റാ​ന്‍റെ നി​ല​പാ​ട് അ​മേ​രി​ക്ക അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​തു ത​ട​യു​മെ​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ ഒ​രു​വ​ശ​ത്ത് ന​ട​ക്കു​മ്പോ​ഴും ഇ​റാ​നു മേ​ലു​ള്ള സാ​മ്പ​ത്തി​ക സ​മ്മ​ർ​ദം അ​മേ​രി​ക്ക ശ​ക്ത​മാ​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​ൻ ഉ​പ​രോ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​റാ​ന്‍റെ എ​ണ്ണ ഉ​ത്പാ​ദ​നം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് പ്ര​സ്താ​വി​ച്ചു.

ഇ​റാ​ന്‍റെ എ​ണ്ണ മേ​ഖ​ല വൈ​കാ​തെ പൂ​ർ​ണ​മാ​യും നി​ശ്ച​ല​മാ​കു​മെ​ന്നും ബെ​സ​ന്‍റ് മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​റാ​ന്‍റെ സൈ​നി​ക നേ​തൃ​ത്വ​മാ​യ ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ്സ് വ​ലി​യ പ്ര​തി​രോ​ധ​ത്തി​ലാ​ണെ​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം പ​റ​യു​ന്നു.

സം​ഘ​ർ​ഷം എ​ട്ടാം വാ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മ്പോ​ൾ റ​ഷ്യ​യു​ടെ പി​ന്തു​ണ തേ​ടു​ക​യാ​ണ് ഇ​റാ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ൾ മേ​ഖ​ല​യി​ലെ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളെ ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​റാ​ന്‍റെ നീ​ക്കം.