സർക്കാർ ജീവനക്കാർക്ക് സന്തോഷം, ദേ വരുന്നു ശമ്പള വർധനവ്! പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം തുടങ്ങി; വിവരശേഖരണത്തിനുള്ള പ്രൊഫോമ റെഡി

സർക്കാർ ജീവനക്കാർക്ക് സന്തോഷം, ദേ വരുന്നു ശമ്പള വർധനവ്! പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം തുടങ്ങി; വിവരശേഖരണത്തിനുള്ള പ്രൊഫോമ റെഡി


<p>തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിനായി രൂപീകരിച്ച പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു. മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. മുൻ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഐ എ എസ് ചെയർമാനായ കമ്മീഷനിൽ അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളായും ശോഭ വി ആർ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. കമ്മീഷൻ്റെ സുഗമമായ പ്രവർത്തനത്തിനായി ധനകാര്യ വകുപ്പിൽ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകൾ, സർവ്വീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി കഴിഞ്ഞു. കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റ് ഉടൻ ചെയ്യുന്നതോടൊപ്പം വിവരശേഖരണത്തിനുള്ള പ്രൊഫോമയും പൊതുജനങ്ങൾക്കും സംഘടനകൾക്കും ലഭ്യമാകും. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും കമ്മീഷൻ അറിയിച്ചു.