മുസ്‌ലിം യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കം

മുസ്‌ലിം യൂത്ത് ലീഗ് കുടിവെള്ള പദ്ധതിക്ക് തുടക്കം 




ഇരിട്ടി: കഴിഞ്ഞ ആറ് വർഷക്കാലമായി തുടർന്ന് കൊണ്ടിരിക്കുന്ന ഉളിയിൽ പ്രവാസി ഗ്രൂപ്പ് ജിസിസി കെഎംസിസിയുടെ സഹകരണത്തോടെ മുസ്‌ലിം യൂത്ത് ലീഗ് നരയൻപാറ ശാഖ കമ്മിറ്റി നടത്തുന്ന കുടിവെള്ള പദ്ധതി മുസ്‌ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം സെക്രട്ടറി എംകെ ഗഫൂർ മാസ്റ്റർ ഫ്ലാഗ്‌ഓഫ് ചെയ്തു കുടിവെള്ള വിതരണത്തിന് തുടക്കമായി. 
അതിരൂക്ഷമായ ജല ദൗർലഭ്യമുള്ള കൂരന്മുക്ക്‌, നരയൻപാറ, ഉളിയിൽ പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം നടത്തുന്നത്.
മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ വൈസ് പ്രസിഡന്റ് മുഹമ്മദ് എം മാമുഞ്ഞി, ഉളിയിൽ പ്രവാസി ഗ്രൂപ്പ് ചെയർമാൻ കെവി അബ്ദുൽ ഗഫൂർ, കൂരന്മുക്ക്‌ വാർഡ് കൗൺസിലർ ടി. ഷംസീർ , അസ്‌കർ കൂരന്മുക്ക്‌, ഇകെ ഷഫാഫ്‌, നൗഷാദ് പാനേരി  സംസാരിച്ചു. ഇസ്മായിൽ പാനേരി, അലി അലിഗർ, അബ്ദുറഹ്മാൻ പാലാങ്കര, ഷാനിഫ് ഷാൻ, ആഷിഖ്, ടിപി ഇസ്‌ഹാഖ്‌, കെവി ബഷീർ, ഉമ്മർ,  എം ഷഫീഖ് , പി ഖലീൽ , മുനീർ, അഫീഫ് കോമ്പിൽ എന്നിവർ നേതൃത്വം നൽകി.