കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർഥിനിയുടെ അരികിലേക്ക് മൂര്‍ഖൻ ഇഴഞ്ഞെത്തി: കടിയേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

എറണാകുളം: മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർഥിനി രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂർഖൻ പാന്പിനെ കണ്ടത്.
കിടപ്പുമുറിയിൽ നിൽക്കുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയായ ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞു എത്തുകയായിരുന്നു. പാമ്പിനെ കണ്ട ശ്രീനന്ദന കട്ടിലിന്റെ മുകളിൽ കയറി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഇന്നും സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ആളുകള്‍ക്ക് പാമ്പുകടിയേറ്റു.
