തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍


തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വ്ളാത്താങ്കര സ്വദേശിയായ 33 വയസുകാരി അൽമ ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.&nbsp;</p><p>വഴക്കിന് പിന്നാലെ അൽമയെ കൊലപ്പെടുത്തിയ വിഷ്ണു അയൽവീട്ടിൽ ചെന്ന് വിവരം പറയുകയായിരുന്നു. അവരാണ് പൊലീസിനെ വിവരം അറിയിച്ചത്. ട്യൂഷൻ സെന്‍ററിലെ അധ്യാപകനാണ് വിഷ്ണു. പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. കുട്ടികളില്ല.