പെ​രി​യാ​ര്‍​വാ​ലി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്; മൂ​ന്നാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യും മ​രി​ച്ചു

പെ​രി​യാ​ര്‍​വാ​ലി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്; മൂ​ന്നാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യും മ​രി​ച്ചു


പെ​രു​മ്പാ​വൂ​ര്‍: പെ​രി​യാ​ര്‍​വാ​ലി ക​നാ​ലി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ചി​കി​ത്സ​യി​ലി​രു​ന്ന മൂ​ന്നാ​മ​ത്തെ വി​ദ്യാ​ര്‍​ഥി​യും മ​രി​ച്ചു. കോ​ട്ട​യം മ​ണ​ര്‍​ക്കാ​ട് സ്വ​ദേ​ശി ഒ​റ്റ​പ്ലാ​ക്ക​ല്‍ എ​മി​ല്‍ സു​നി​ല്‍ (21) ആ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ന്ന​ലെ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ എ​മി​ലി​നെ ഇ​ന്ന​ലെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് എ​മി​ലി​ന്‍റെ മ​ര​ണം.

പെ​രു​മ്പാ​വൂ​ര്‍ അ​ശ​മ​ന്നൂ​ര്‍ ചെ​റു​കു​ന്നം പെ​രി​യാ​ര്‍​വാ​ലി മെ​യി​ന്‍ ക​നാ​ലി​ല്‍ അ​ശ​മ​ന്നൂ​ര്‍ യു.​പി സ്‌​കൂ​ളി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ചെ​റു​കു​ന്നം പൂ​മ​ല കെ.​എം.​പി ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ദി​രാ ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ന​ഴ്‌​സിം​ഗ് സ്‌​കൂ​ളി​ലെ ബി​എ​സ്സി മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന കൊ​ല്ലം കാ​ഞ്ഞം​വേ​ളി സ്വ​ദേ​ശി അ​ജ്മ​ല്‍ ഭ​വ​ന​ത്തി​ല്‍ ഹ​ബീ​ബ് മ​ക​ന്‍ അ​ജ്മ​ല്‍ ഹ​ബീ​ബ് (22), മ​ല​പ്പു​റം ചു​ങ്ക​ത്ത​റ സ്വ​ദേ​ശി പ്ലാ​ത്താ​ര​ന്‍ വീ​ട്ടി​ല്‍ പി.​എം കോ​യാ​ക്കു​ട്ടി മ​ക​ന്‍ പി.​കെ. അ​ജ്‌​സ​ല്‍ (22) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പം ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​താ​യി​രു​ന്നു ഇ​ന്ന് മ​രി​ച്ച എ​മി​ല്‍.

ഇ​ന്ന​ലെ ഹ​ര്‍​ത്താ​ല്‍ ആ​യ​തി​നാ​ല്‍ നാ​ലം​ഗ സം​ഘ​മാ​ണ് ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കൂ​ട്ട​ത്തി​ല്‍ നീ​ന്ത​ല്‍ വ​ശ​മി​ല്ലാ​ത്ത​യാ​ള്‍ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തോ​ടെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടു​പേ​ര്‍ മ​രി​ച്ച​ത്. ഉ​ട​ന്‍ നാ​ട്ടു​കാ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൂ​ന്നാ​ളു​ടെ​യും സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും.