'നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും'; പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദത്തിൽ സാദിഖലി തങ്ങൾ
മലപ്പുറം: പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി തങ്ങൾ. മത സൗഹാർദത്തെ തകർത്തുള്ള നേട്ടം ആരും ഇഷ്ടപ്പെടുന്നില്ലെന്നും മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിന് ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും. ഏറെ അപകടകരമായ ഒന്നാണ് ഉണ്ടായത്. അത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു