നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇസ്രായേലിൽ പ്രതിപക്ഷ ലയനം: കൈകൊടുത്ത് നഫ്‌താലി ബെന്നറ്റും യാർ ലാപിഡും

നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇസ്രായേലിൽ പ്രതിപക്ഷ ലയനം: കൈകൊടുത്ത് നഫ്‌താലി ബെന്നറ്റും യാർ ലാപിഡും


ടെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് രാഷ്ട്രീയ ലയനം. മുൻ പ്രധാനമന്ത്രിമാരായ നഫ്‌താലി ബെന്നറ്റും യാർ ലാപിഡും തങ്ങളുടെ പാർട്ടികളെ ലയിപ്പിച്ച് ഒന്നിച്ച് മത്സരിക്കാൻ തീരുമാനിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. നഫ്‌താലി ബെന്നറ്റിന്റെ 'ബെന്നറ്റ് 2026' , യാർ ലാപിഡിന്റെ 'ദേർ ഈസ് എ ഫ്യൂച്ചർ' എന്നീ പാർട്ടികൾ ലയിച്ച് 'ടുഗെദർ' എന്ന പുതിയ പാർട്ടിയായി മാറും. നഫ്‌താലി ബെന്നറ്റായിരിക്കും ഈ സഖ്യത്തെ നയിക്കുക.</p><p>നെതന്യാഹുവിന്റെ സഖ്യകക്ഷി സർക്കാരിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇരുവരും ഒന്നിച്ച സഖ്യം 2021-ൽ നെതന്യാഹുവിനെ ഭരണത്തിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ 18 മാസം മാത്രമായിരുന്നു ആ സർക്കാരിൻ്റെ ആയുസ്. ഏപ്രിൽ 23-ന് പുറത്തുവന്ന സർവേ പ്രകാരം, നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്ക് നേരിയ മുൻതൂക്കമേയുള്ളൂ. നഫ്‌താലി ബെന്നറ്റും യാർ ലാപിഡും ചേരുന്നതോടെ രൂപപ്പെടുന്ന പുതിയ സഖ്യം നെതന്യാഹുവിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ഈ നീക്കം ഇസ്രായേൽ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് കരുതപ്പെടുന്നത്.