ദില്ലിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിക്ക് ആശങ്ക; എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം
ദില്ലിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിക്ക് ആശങ്ക. എംഎൽഎമാർ ബിജെപിയിൽ ചേർന്നേക്കും എന്ന് അഭ്യൂഹം. ദില്ലിയിൽ 15 എംഎൽഎമാർ പാർട്ടി വിടുമെന്ന് സൂചന. കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള അയോഗ്യതാ ഭീഷണി ഒഴിവാക്കാനാണ് ഈ സംഘടിത നീക്കമെന്നാണ് സൂചന. നിലവിൽ 22 എംഎൽഎമാരാണ് ആം ആദ്മി പാർട്ടിക്ക് ദില്ലിയിലുള്ളത്.
പഞ്ചാബിൽ എംപിമാരെ അനുനയിപ്പിക്കാനുള്ള ശ്രമം ആം ആദ്മി പാർട്ടിയുട ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. എംപിമാരുമായി ഉന്നത നേതാക്കൾ സംസാരിക്കുമെന്നാണ് സൂചന. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. ഇന്നലെ ബിജെപിയിൽ ചേർന്ന 3 പേരെ അയോഗ്യരാക്കാൻ ഉടൻ കത്ത് നൽകും. എംപിമാരായ ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരുമായി സംസാരിക്കും

