കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

കണ്ണൂര്‍: കെപിസിസി പ്രസിഡന്റിന്റെ പേരില്‍ പ്രചരിച്ച വ്യാജകത്ത് സംബന്ധിച്ച് കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. കത്ത് പ്രചരിപ്പിച്ചവരുടെ മൊഴി പ്രകാരമാണ് ചോദ്യം ചെയ്തത്.
തെരഞ്ഞെടുപ്പ് വേളയിലാണ് വ്യാജകത്ത് പ്രചരിച്ചത്.കണ്ണൂരില്‍ സുധാകരന് ജയസാധ്യത ഇല്ലെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഐസിസിക്ക് അയച്ച കത്ത് എന്ന നിലയിലാണ് കത്ത് പ്രചരിച്ചത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ പരാതിയിലാണ് സൈബര്‍ പൊലീസ് കേസെടുത്തത്.
