
തിരുവനന്തപുരം: ഗവർണറെ കാണാൻ അനുമതി തേടി കെപിസിസി അധ്യക്ഷൻ. ഗവര്‍ണര്‍ എപ്പോള്‍ ഉണ്ടാകുമെന്നാണ് ആരാഞ്ഞത്. മുഴുവന്‍ സമയവും ഗവര്‍ണര്‍ ഉണ്ടാകുമെന്ന് മറുപടിയും ലഭിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയ്‌ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്‌ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക.
102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത് ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്‌ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, നിരീക്ഷകരായ മുകുള്‍ വാസ്നിക്, അജയ് മാക്കന്‍ എന്നിവര്‍ ചാര്‍ട്ടേര്‍ഡ് ഫ്ലൈറ്റില്‍ വൈകിട്ടോടെ തിരുവന്തപുരത്തെത്തും.
വി.ഡി.സതീശന്‍ കുടുംബസമേതം തിരുവനന്തപുരത്തേക്ക് രാവിലെ പുറപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ വീട്ടില്‍ തുടരുകയാണ്. ഇന്ന് രാവിലെ കെ. സി വേണുഗോപാലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് നേതൃത്വം കോൺഗ്രസിന്റെ തീരുമാനം അ റിയാൻ കാത്തിരിക്കുകയാണ്. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനെ മുമ്പ് തീരുമാനം ലീഗിനെ അറിയിക്കണമെന്നാണ് അവരുടെ നിലപാട്.
കോൺഗ്രസ് നിലപാട് അറിഞ്ഞ ശേഷമേ ലീഗ് നേതൃത്വം തിരുവനന്തപുരത്തേയ്‌ക്ക് പുറപ്പെടുകയുള്ളു.
