‘കോൺഗ്രസിന്റേത് അധികാര കസേരയ്ക്കായുള്ള തല്ല്’: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി BJP

‘കോൺഗ്രസിന്റേത് അധികാര കസേരയ്ക്കായുള്ള തല്ല്’: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തിൽ പരിഹാസവുമായി BJP 



ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റത്തിന് ജനവിധി ഉണ്ടായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. കോൺഗ്രസ് ഐടി സെൽ മേധാവി അമിത് മാളവ്യയാണ് എക്‌സിലൂടെ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താനാവാത്തത് പാർട്ടിക്കുള്ളിലെ വിഭാഗീയതയും അധികാര വടംവലിയും കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു.(Amit Malviya Slams Congress Over Kerala CM Selection Delay)

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി ചൂണ്ടിക്കാട്ടിയാണ് അമിത് മാളവ്യ കോൺഗ്രസിനെ വിമർശിച്ചത്. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നുകിൽ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു അല്ലെങ്കിൽ തീയതി നിശ്ചയിച്ചു കഴിഞ്ഞു. എന്നാൽ കേരളത്തിൽ എട്ട് ദിവസം പിന്നിട്ടിട്ടും കോൺഗ്രസ് വട്ടം കറങ്ങുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയിലെ കോൺഗ്രസ് സർക്കാരും ഭരണത്തിൽ ശ്രദ്ധിക്കുന്നതിന് പകരം ആഭ്യന്തര കലഹങ്ങളിലാണ് മുഴുകിയിരിക്കുന്നതെന്നും, കോൺഗ്രസിന് ജനസേവനമല്ല അധികാരക്കസേരയാണ് പ്രധാനമെന്നും മാളവ്യ ചൂണ്ടിക്കാട്ടി. സ്വന്തം ഭാവി കോൺഗ്രസിനെ ഏൽപ്പിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു