'ആ മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തത്; പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും'; തൊടുപുഴയിലെ പ്രകടനത്തില്‍ പ്രതികരിച്ച് പി.എം.എ സലാം

'ആ മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സിന് നിരക്കാത്തത്; പങ്കെടുത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും'; തൊടുപുഴയിലെ പ്രകടനത്തില്‍ പ്രതികരിച്ച് പി.എം.എ സലാം

കോഴിക്കോട്: നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് തൊടുപുഴയില്‍ മുസ്ലിംലീഗിന്റെ പേരില്‍ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങള്‍ പാര്‍ട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാര്‍ട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. ആഹ്ലാദ പ്രകടനങ്ങള്‍ അതിര് കടക്കരുത് എന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേരത്തെ തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ആരായാലും പാര്‍ട്ടി അംഗീകരിക്കില്ല. പ്രകടനം നടത്തിയവര്‍ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.