കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടിലെത്തി സ്വയം തീ കൊളുത്തിയ വയോധികൻ മരിച്ചു; ജീവനൊടുക്കിയത് നിക്ഷേപതുക കിട്ടാത്തതിൽ മനംനൊന്ത്
കോഴിക്കോട്: നിക്ഷേപ തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവ് കൂടിയായ ലേബര്‍ സർവീസ് സൊസൈറ്റി ഡയറക്ടറുടെ വീട്ടിലെത്തിയാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്.നിക്ഷേപ തുക തിരിച്ച് കിട്ടാത്തതിൽ മനംനൊന്താണ് ഇബ്രാഹിം കുട്ടി സ്വയം തീ കൊളുത്തിയത്. കോണ്‍ഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം കുട്ടി പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റതിന് പിന്നാലെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)