കൊച്ചിയിൽ നിന്ന് നേരെ ലക്ഷദ്വീപിലേക്ക്; സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം!

കൊച്ചിയിൽ നിന്ന് നേരെ ലക്ഷദ്വീപിലേക്ക്; സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം!



കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ പറക്കൽ ആരംഭിച്ചു. ആദ്യഘട്ടം വിജയകരമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. നെടുമ്പാശ്ശേരി സിയാൽ കേന്ദ്രീകരിച്ചാണ് പരീക്ഷണങ്ങൾ ഏകോപിപ്പിക്കുന്നത്.  കൊച്ചിയിൽ നിന്ന്  അഗത്തി, കൽപേനി, കവരത്തി ദ്വീപുകളെ ബന്ധിപ്പിച്ചും, മറ്റൊരു സെക്ടറിൽ കടമത്ത്, കിൽത്താൻ ദ്വീപുകളെ ഉൾപ്പെടുത്തിയുമാണ് പരീക്ഷണ പറക്കൽ ക്രമീകരിച്ചിരിക്കുന്നത്. സിയാൽ വിമാനത്താവളത്തിൽ നിന്നും ഉയർന്ന് പൊങ്ങിയ സി പ്ലെയിൻ രണ്ട് മണിക്കൂർ പറന്ന്   അഗത്തിയിൽ ലാൻ്റ് ചെയ്തു. 

ആദ്യ പരീക്ഷണം വിജയകരമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കാലാവസ്ഥ അനുകൂലമെങ്കിൽ മൂന്ന് ദിവസങ്ങളിലായി പരീക്ഷണ സർവീസുകൾ പൂർത്തിയാക്കും. മൂന്ന് ദിവസങ്ങളിലായി ആകെ 12 പരീക്ഷണ സർവീസുകളാണ് നടത്തുക. സ്കൈഹോപ്പ് ഏവിയേഷൻ ലിമിറ്റഡിന്റെ 20 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ്

സർവീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപയിലേക്കുള്ള യാത്ര സൗകര്യവും വർദ്ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ  ആകർഷിക്കുന്നതിനുമായാണ്   സീപ്ലെയിൻ സർവീസ്  ആരംഭിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ , ലക്ഷദ്വീപ്  അഡ്മിനിസ്ട്രേഷൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ,  എന്നിവരുമായി സഹകരിച്ച് നടത്തുന്ന പരീക്ഷണ പറക്കലിൻ്റെ   ഏകോപനം  സിയാൽ നിർവ്വഹിച്ചു. കൊച്ചിക്കും ലക്ഷദ്വീപിനും ഇടയിൽ യാത്ര സൗകര്യം മെച്ചപ്പെടുത്തുക  ദ്വീപ് ടൂറിസം പ്രൊത്സാഹിപ്പിക്കുക എന്നിവയാണ്  സീപ്ലെയിൻ സർവീസിൻ്റെ ലക്ഷ്യം