
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയയെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് പരിശോധനകള്‍ക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം.
ഡല്‍ഹി 10 ജന്‍പഥില്‍ ഇന്നലെ കേരളത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകളിലടക്കം അവര്‍ ഭാഗമായെന്നാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സാദാരണ അണുബാധയ്ക്ക് ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സ തേടാറുള്ളത്. എന്നാല്‍ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്ക് ഒപ്പം ചില പരിശോധനകള്‍ കൂടി ഇവിടെ വെച്ച് നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നേതാക്കള്‍ അറിയിക്കുന്നു.
