
കണ്ണൂര്‍: പിഎം ശ്രീ വിവാദത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പി എം ശ്രീയില്‍ മുഖ്യമന്ത്രി കള്ളം പറയുന്നതായി അദ്ദേഹം കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ സര്‍ക്കാര്‍ ഒരു നയാപൈസയും വാങ്ങിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീ കരാര്‍ മരവിപ്പിക്കുകയാണ് ചെയ്തത്. പൂര്‍ണമായും ബി ജെ പിക്ക് കീഴടങ്ങിയിട്ടാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വി ഡി സതീശന്റെ മംഗലാപുരം യാത്ര ഇതിന്റെ ഭാഗമാണെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
ബിജെപിക്ക് അടിമപ്പെട്ടു കൊണ്ടുള്ള നയ സമീപനങ്ങളുമായാണ് വി ഡി സതീശന്‍ ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപെടുത്തി പി.എം ശ്രീ പദ്ധതി, വി സി മാരുടെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ എല്ലാം ഇതാണ് വ്യക്തമായി കാണാന്‍ കഴിയുന്നതെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. നുണ പറയാന്‍ മിടുക്കനായ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു
