കണ്ണൂരിൽ നിന്നും പത്തോളം വാഹനങ്ങൾ മോഷണം നടത്തിയ ഹരിയാനയിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് ഇരുപത്തിരണ്ട് വർഷത്തിനു ശേഷം പിടിയിലായി

.  കണ്ണൂർ : ഹരിയാന പൽവാൽ ഘോഡി വില്ലേജിലെ ബൽദേവ് സിംഗ് (60) ആണ് കണ്ണൂർ ക്രൈം ബ്രാഞ്ച് പോലിസ് പിടിയിലായത്.
ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളിലെ ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയും   2004 ൽ കണ്ണൂർ ടൌൺ പോലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയുമാണ് ബൽദേവ് സിംഗ്. ഉത്തർപ്രദേശ് അലിഗഡിലെ   യമുന നദി ക്കരികിലുള്ള  ടപ്പൽ എന്ന സ്ഥലത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി  ബാലകൃഷ്ണൻ നായരുടെ  നിർദ്ദേശാനുസരണം  ഞായറാഴ്ച  ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ  കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ് ഐ :  മധുസൂദനൻ, എ എസ് ഐ മാരായ  ബിജു, രാജേഷ്കുമാർ  എന്നിവരടങ്ങുന്ന പോലിസ് സംഘമാണ്  അറസ്റ്റ് ചെയ്തത് .
കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ ഒരു എൽ പി  വാറണ്ട് ഉൾപ്പെടെ ഒമ്പതോളം  വാറണ്ടുകൾ പ്രതിക്കെതിരെ   കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ നിലവിലുണ്ട്.
കഴിഞ്ഞ ഇരുപത്തിരണ്ട്  വർഷമായി നിയമത്തിനു മുമ്പിൽ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചു
കൊണ്ട്  ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെന്ന് ക്രൈംബ്രാഞ്ച് പോലിസ് സൂപ്രണ്ട് പി ബാലകൃഷ്ണൻ നായർ പറഞ്ഞു