കൂത്തുപറമ്പിൽ ഫോർച്യൂണർ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു



കൂത്തുപറമ്പ്: പൂക്കോട് കുന്നപ്പാടി ബസാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

കൂത്തുപറമ്പ് പഴയനിരത്തിലെ വി പി ഹൗസിൽ ജാൻവിഷാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി ഫോർച്യൂണർ കാറും സ്കൂട്ടിയും കൂട്ടിയിടിച്ചായിരുന്നു അപകടം. സ്കൂട്ടി യാത്രക്കാരനായിരുന്നു ജാൻവിഷാൻ.

കൂടെ യാത്ര ചെയ്‌ത സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.