റേഷൻ കാർഡ് അർഹതാ മാനദണ്ഡങ്ങളിൽ മാറ്റം: 1100 ച. അടി വീടും 800 സി.സി കാറും ഉള്ളവർക്കും മുൻഗണന കാർഡിന് സാധ്യത
തിരുവനന്തപുരം:
റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചന. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ 1100 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകളും 800 സി.സി വരെ എൻജിൻ ശേഷിയുള്ള വാഹനങ്ങളുമുള്ള കുടുംബങ്ങൾക്കും മുൻഗണന റേഷൻ കാർഡിന് അർഹത ലഭിച്ചേക്കും.
നിലവിൽ 2018-ലെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ചട്ടപ്രകാരം 1000 ചതുരശ്ര അടിയാണ് വീടിൻ്റെ പരിധി. കൂടാതെ, നാലുചക വാഹനങ്ങൾ ഉള്ളവർ മുൻഗണനാ വിഭാഗത്തിന് പുറത്തായിരുന്നു.
എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യത്തിൽ നാലുചക്ര വാഹനം ഒരു ആഡംബരമല്ലെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് 800 സി.സി വരെയുള്ള കാറുകൾക്ക് ഇളവ് നൽകാൻ പരിഗണിക്കുന്നത്
ഭിന്നശേഷിക്കാരായ അംഗങ്ങളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കുന്ന കുടുംബങ്ങൾക്കും ഇത് ആശ്വാസമാകും.
കൂടാതെ, ഒരേക്കറിലധികം ഭൂമിയുള്ളവർക്ക് ഭൂമിയുടെ തരം അനുസരിച്ച് പ്രത്യേക പരിഗണന ലഭിക്കും. ജനങ്ങളിൽ നിന്നുള്ള വ്യാപകമായ ആവശ്യത്തെത്തുടർന്ന് ഭക്ഷ്യമന്ത്രി സിവിൽ സപ്ലൈസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന്തയ്യാറാക്കിയ റിപ്പോർട്ട് നിലവിൽ ധനകാര്യ വകുപ്പിൻ്റെ പരിഗണനയിലാണ്
