പയ്യന്നൂർ ചെറുതാഴം കൊവ്വപ്പുറത്തെഎൻ.ആഷിർ ഉമ്മർ(23) ആണ് മരിച്ചത്.

ചെറുതാഴത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു.



പിലാത്തറ: ചെറുതാഴത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. ചെറുതാഴം കൊവ്വപ്പുറത്തെ

എൻ.ആഷിർ ഉമ്മർ(23) ആണ് മരിച്ചത്. വൈകുന്നേരം ചെറുതാഴം കോടി തായൽ ചിറയിലാണ് സംഭവം. കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി പോകുകയായിരുന്നു നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ഉമ്മർ -എൻ.ആസിയ ദമ്പതികളുടെ മകനാണ് 

സഹോദരങ്ങൾ : അനസ്,ഉവൈസ് ഉമൈറ