മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി 


സുൽത്താൻ ബത്തേരി കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖ ആദിവാസി ഭൂസമരങ്ങളിലൊന്നായ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ കേസ് വിചാരണ പൂർത്തിയായി 23 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി പ്രസ്താവിക്കും. വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക.(Muthanga Agitation Police Death Case Verdict Wayanad Court Today)

ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഒന്നാം പ്രതിയായ കേസാണിത്. 2003 ഫെബ്രുവരി 19നാണ് സംഭവം. മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി അവകാശ സ്ഥാപനത്തിനായി സമരം ചെയ്ത ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടയിൽ വൻ സംഘർഷവും പൊലീസ് വെടിവെയ്പുമുണ്ടായി.

സംഘർഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ കെ.വി. വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. വെടിവെയ്പിൽ ഒരു ആദിവാസിയും കൊല്ലപ്പെട്ടിരുന്നു