ഇരിട്ടി വാണിയപ്പാറ പുന്നക്കുണ്ടിലെ പൂമരത്തില്‍ നിഷ (44) ആണ് മരിച്ചത്.സംസ്കാരം നാളെ അഞ്ചിന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയില്‍.


വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് വീട്ടമ്മ മരിച്ചു






ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ കാല്‍വഴുതി വീണ വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നക്കുണ്ടിലെ പൂമരത്തില്‍ നിഷ (44) ആണ് മരിച്ചത്.സംസ്കാരം നാളെ അഞ്ചിന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയില്‍.




വ്യാഴാഴ്ച രാവിലെ 11 നായിരുന്നു അപകടം. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കാർപോർച്ചിനു മുകളിലെ ആസ്ബസ്റ്റോസ് ഷീറ്റും തകർത്ത് മുറ്റത്തേക്കു വീഴുകയായിരുന്നു.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ നിഷ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഭർത്താവ്: ബെന്നി പൂമരത്തില്‍. മക്കള്‍: ജെമില്‍ ജോസ്, ആരോണ്‍ അഗസ്റ്റിൻ (രണ്ടുപേരും നഴ്സിംഗ് വിദ്യാർഥികള്‍, ബംഗളൂരു).