പ്ലസ്വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01
തിരുവനന്തപുരം. 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 62.01 ശതമാനം പേരാണ് വിജയിച്ചത്. ഇതിൽ 2,50,981 പേർ 30%ത്തിലധികം മാർക്ക് നേടി. കഴിഞ്ഞ വർഷം 60.76 ആയിരുന്നു വിജയശതമാനം.
ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകളിൽ സൈബർ ആക്രമണം നടന്നതിനാൽ സർക്കാർ വെബ്സൈറ്റുകളിൽ ഫലം അറിയാൻ തടസ്സം നേരിട്ടിരുന്നു. പരിശോധന നടക്കുന്ന സാഹചര്യത്തിൽ വിശദമായ ഫലം വെബ്സൈറ്റുകളിൽ ലഭിക്കാൻ വൈകുമെന്ന് പരീക്ഷ ചുമതലയുള്ള ജോയിന്റ് ഡയറക്‌ടർ അറിയിച്ചിരുന്നു. പിന്നീട് സാങ്കേതിക തടസം മാറിയതോടെ പരീക്ഷാഫലം വെബ് സൈറ്റിൽ ലഭ്യമായി. results.hse.kerala.gov.in വെബ്സൈറ്റിൽ ഫലം അറിയാം.
