പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി, മലപ്പുറം സ്വദേശിക്ക് കുരുക്കായി എഫ്ബി പോസ്റ്റ്, കേസെടുത്ത് സൈബർ പൊലീസ്; കമന്‍റിട്ടവരും നിരീക്ഷണത്തിൽ

പ്രധാനമന്ത്രി മോദിക്കെതിരെ വധഭീഷണി, മലപ്പുറം സ്വദേശിക്ക് കുരുക്കായി എഫ്ബി പോസ്റ്റ്, കേസെടുത്ത് സൈബർ പൊലീസ്; കമന്‍റിട്ടവരും നിരീക്ഷണത്തിൽ

മലപ്പുറം: പ്രധാനമന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതെന്നും തുടർന്ന് ഇത് ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു. പോസ്റ്റിന് താഴെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി