എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ചീഫ് സെക്രട്ടറി; ശുപാർശ നൽകി, ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്. 1996 ബാച്ചുകാരായ ശ്രീജിത്തിനെയും വിജയ് സാക്കറെയും ഡിസംബറിൽ ചേർന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഈ മാസം 30 ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ വിരമിക്കുമ്പോഴുള്ള ഒഴിവിലാണ് നിയമനം നൽകേണ്ടത്
